Wednesday 14 January 2015

പുണ്യജന്മം!??..




സ്ത്രീയേ നിന്‍ ജന്മമെന്തിങ്ങനെ
പാഴ്ജന്മമാവാന്‍ വിധിയാകുന്നു

പത്തുമാസം വയറ്റില്‍ ചുമന്നിട്ടും
 ഭാരമായീടുന്നവള്‍ തനയന്മാര്‍ക്കും

പോറ്റി വളര്‍ത്തിയ പുണ്യം മറന്നു
'വളര്‍ത്തുദോഷത്തെ' പഴിച്ചീടുന്നു

മേനിതന്‍ ചൂടും ചൂരും കവര്‍ന്നിട്ടും 
മരവിച്ചവളെന്നു ചൊല്ലും കാന്തനും

ചോര നീരാക്കി പാലിച്ച ജന്മങ്ങള്‍
ചോര കുടിക്കാന്‍ പാഞ്ഞടുക്കുന്നു

മധുര വചനങ്ങള്‍ ചൊല്ലി  മദിപ്പിച്ചു
ചുടു ചോറ് വാരിക്കും കോമരങ്ങള്‍

പ്രണയം നടിച്ചവളെ തരളിതമാക്കീട്ടു 
എന്നെ തളര്‍ത്തിയോളവളെന്നും ചൊല്ലും 

ജീവിതമൊന്നാകെ കാല്‍ക്കല്‍ വച്ചിട്ടും
തൃപ്തരാകാത്ത മാനവ ചേഷ്ട്ടകള്‍

തൊട്ടാവാടിതന്‍ മനസ്സുള്ളവളെ
തൊട്ടു തലോടി രസിച്ചീടുന്നവര്‍

സ്ത്രീകള്‍ തന്‍ ചഞ്ചല മാനസത്തെ
ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍

സ്ത്രീത്വം തെരുവില്‍ ചവിട്ടി മെതിക്കവേ 
ഒന്നു മനസ്സിലാക്കാനെന്തേ മടിക്കുന്നു? 

നിങ്ങള്‍ തന്‍ ക്രൂരതയേറ്റുവാങ്ങുന്നത്
അമ്മ തന്നവതാരങ്ങള്‍ തന്നെയല്ലേ?    

അബലരാം സ്ത്രീകള്‍ തന്‍ മാനസംരക്ഷണം
സുബലരാം പുരുഷര്‍ തന്‍ കടമയല്ലേ?
-മീനു                                                                                                                                                
(ചിത്രം കടപ്പാട്: ഗൂഗിള്‍) 

No comments:

Post a Comment