Wednesday, 14 January 2015

വിങ്ങും ഹൃദയം



ആലഭാരങ്ങളെ കൊണ്ട് എന്നും നീ
മോഹിപ്പിക്കുന്നതെന്തിന്?
ചൂടില്‍ വെന്തു പൊരിയും ഞങ്ങള്‍ തന്‍
നിസ്സഹായാവസ്ഥയെ വില പേശുകയാണോ?
നിന്റെ വരവും കാത്തു നില്ക്കും
ദാഹിക്കും ആത്മാക്കളെ
കണ്ടില്ലെന്നു നടിക്കരുതേ..
വാനില്‍ നിരയായ്‌ നിറയും നിന്‍
ഭൂതഗണങ്ങളെ കണ്ടു എന്നും
സായൂജ്യമടയുന്നതല്ലാതെ
ആശ്വാസധാരയായ് നീ വേഗം
ഓടിയണയാത്തതെന്ത്?
നിന്നെ ഒരു നോക്കൂ കാണാനായ്
നിന്റെ കരസ്പര്‍ശമേല്‍ക്കാനായ്
നീറുന്ന ഹൃദയത്തോടെ
ആശിച്ചു നില്‍പ്പൂ ഞങ്ങൾ.
നിന്റെ ശീതള മര്‍മ്മരങ്ങള്‍ നെഞ്ചിലേറ്റി
ആനന്ദനൃത്തത്തില്‍ ചാഞ്ചാടി ഞങ്ങളെ
ഉന്മാദലഹരിയിലാറാടിക്കാന്‍ വരൂ
ഓടിയണഞ്ഞോന്നാലിംഗനം ചെയ്യൂ.
... മീനു

No comments:

Post a Comment