Wednesday, 14 January 2015

ബഹുജനം പലവിധം!..പിറക്കും
കുറുമ്പു കാട്ടും
ഭുജിക്കും
വളരും
ചിലര്‍ തളര്‍ത്തും
ജനിപ്പിക്കും
വളര്‍ത്തും
പഠിപ്പിക്കും
പരിപാലിക്കും
ചിലര്‍ ശപിക്കും
പഠിക്കും
പറയും
പറക്കമുറ്റും
പറക്കും
ചിലര്‍ മറക്കും
പഠിപ്പിക്കും
പ്രബോധിപ്പിക്കും
പ്രവര്‍ത്തിപ്പിക്കും
പ്രശംസിക്കും
ചിലര്‍ പീഡിപ്പിക്കും
ചിരിക്കും
ഇണങ്ങും
പിണങ്ങും
പ്രണയിക്കും
ഒന്നാകും
ചിലര്‍ പിരിയും
യോജിക്കും
സ്നേഹിക്കും
ജീവിക്കും
വിജയിക്കും
ചിലര്‍ വിയോജിക്കും
കൂടും
കുസൃതി കാട്ടും
പങ്കു വയ്ക്കും
ശാസിക്കും
സഹായിക്കും
ചിലര്‍ വെറുക്കും
പണിയും
ഉല്‍പ്പാദിപ്പിക്കും
പണക്കാരനാക്കും
പ്രശസ്തനാക്കും
ചിലര്‍ പൂട്ടിക്കും
പണി തരും
പണംതരും
പ്രാപ്തരാക്കും
പ്രശംസിക്കും
ചിലര്‍ പിരിച്ചു വിടും
ബഹുമാനിക്കും
വിശ്വസിക്കും
പൂജ ചെയ്യിക്കും
ദക്ഷിണ തരും
ചിലര്‍ പരിഹസിക്കും
പൂജിക്കും
ദക്ഷിണ വാങ്ങും
പ്രസാദിപ്പിക്കും പ്രസാദം തരും
പ്രബോധിപ്പിക്കും
ചിലര്‍ പറ്റിക്കും
സന്ദര്‍ശിക്കും
വേവലാതിപ്പെടും
കുറിപ്പ് വാങ്ങും
പ്രതിഫലം തരും
പ്രകീര്‍ത്തിക്കും
ചിലര്‍ പഴിക്കും
പരിശോധിക്കും
ചികിത്സിക്കും
പരിപോഷിപ്പിക്കും
സാന്ത്വനമേകും
ചിലര്‍ സംഹരിക്കും
വാങ്ങിക്കും
വായിക്കും
രസിക്കും
വിജ്ഞാനം നേടും
പ്രശംസിക്കും
ചിലര്‍ വിമര്‍ശിക്കും
ചിന്തിക്കും
എഴുതും
പ്രസിദ്ധീകരിക്കും
പ്രശസ്തരാവും
പ്രശസ്തിപത്രം വാങ്ങും
സംതൃപ്തരാകും
ചിലര്‍ ഭ്രാന്തരാവും
വിശ്വസിക്കും
സംഘടിക്കും
പിന്‍താങ്ങും
വിജയിപ്പിക്കും
തലയില്‍ വയ്ക്കും
പ്രയോജനം തേടും
വിഡ്ഢികളാവും
വീരവാദമടിക്കും
വിജയിക്കും
വികസിപ്പിക്കും
വിധേയരാവും
വിശ്വസ്തരാവും
ചിലര്‍ വഞ്ചിക്കും
വലവീശും
അകത്താക്കും
തെറി വിളിക്കും
കൂമ്പിനിടിക്കും
തെളിവെടുക്കും
തെളിയിക്കും
ചിലര്‍ അനീതി കാട്ടും
കുറ്റം ചെയ്യും
ഒളിച്ചിരിക്കും
തെളിവ് നശിപ്പിക്കും
കുടുങ്ങും
കോടതിയേറും
ശിക്ഷിക്കപ്പെടും
ചിലര്‍ രക്ഷിക്കപ്പെടും
കുടിയ്ക്കും
കൂത്താടും
കലഹിക്കും
ദ്രോഹിക്കും
ഓക്കാനിയ്ക്കും
തറയില്‍ വീഴും
ചിലര്‍ തട്ടിപ്പോകും..
ഒരു നിമിഷം...
തിരയുക നിങ്ങള്‍
നിങ്ങളെത്താന്‍
മേല്‍പ്പറഞ്ഞ വരികളില്‍.
...മീനു...

No comments:

Post a Comment