Wednesday 14 January 2015

ചിന്തകളും ചെയ്തികളും..



ചിന്തകളെ കൂട് തുറന്നു വിട്ടിട്ടുണ്ട് .
അവ സ്വതന്ത്രമായി വിഹരിക്കട്ടെ 
പല കോണിലൂടെയും സഞ്ചരിക്കട്ടെ
കാണാത്ത കാഴ്ചകള്‍ കാണട്ടെ .
കണ്ടവ തന്നെ മാറ്റിയും മറിച്ചും കാണട്ടെ
ചിലപ്പോള്‍ അവ കുഴഞ്ഞു മറിയാം.....
അല്ലെങ്കില്‍ ഒന്നില്‍ തന്നെ ഉറച്ചു നില്‍ക്കാം ....
എപ്പോഴും പാറിപ്പറന്നു നടക്കുന്നവയല്ലോ
മേഞ്ഞു നടക്കട്ടെ അവ സ്വമേധയാ..
ചിന്തകള്‍ തൊടുക്കും ചെയ്തികളോ?
അവയെന്നുമൊരു  പത്മവ്യൂഹത്തില്‍..
എന്തും പേടിക്കണം,
എന്തിനേയും പേടിക്കണം
എല്ലാവരേയും പേടിക്കണം
എപ്പോഴും പേടിക്കണം
എന്തു ചെയ്താലും.. നല്ലത് ചെയ്താലും
ഒന്നു സുനിശ്ചയം... പഴി.. 
ഇന്നല്ലെങ്കില്‍ നാളെ.....
അത് നമ്മളെ തേടി വരും..
ചെയ്തികളെ നിങ്ങള്‍ സ്വതന്ത്രരല്ല  
ചങ്ങലക്കണ്ണികളെ പോലെ.....

....................................മീനു

No comments:

Post a Comment